പ്രതീകാത്മക ചിത്രം |Photo: PTI
തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ റബ്ബര്‍ ഉത്പാദന സബ്‌സിഡി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. വിലസ്ഥിരതാ ഫണ്ട് കുടിശികയായി 23.45 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലെത്തിത്തുടങ്ങി.
ഒരു കിലോ റബ്ബറിന് 170 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്‍റീവ്. നിലവിലെ വിപണി വില 140 രൂപയാണ്. റബ്ബര്‍ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന വിപണി വിലയും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് സബ്‌സിഡിയായി കര്‍ഷകരിലേക്കെത്തുന്നത്.1.47 ലക്ഷം കര്‍ഷകരുടെ അപേക്ഷകളാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളത്.
കർഷകർ റബ്ബർ സൊസൈറ്റികളിൽ അപേക്ഷ നൽകുകയും തുടർന്ന് റബ്ബർബോർഡ് അപേക്ഷ പരിശോധിച്ച് സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്യും. തുടർന്നാണ് തുക നൽകുന്നത്. നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലാണ് തുക നൽകാകന്‍ വൈകുന്നതെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം, തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയാണ് സര്‍ക്കാറിനെ പൊടുന്നനെ ഉണര്‍ത്തിയതെന്നും വിലയിരുത്തലുകളുണ്ട്. റബ്ബറിന്റെ വില 300 രൂപയായി വര്‍ധിപ്പിക്കുവാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ബി.ജെ.പിയ്ക്ക് വോട്ട് നല്‍കാമെന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
Content Highlights: kerala government grants rubber subsidy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..