വി.കെ. ഇബ്രാഹിംകുഞ്ഞ്| Photo: Mathrubhumi
കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഹൈക്കോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നേരത്തെയുള്ള ജാമ്യ വ്യവസ്ഥ ഇബ്രാഹിം കുഞ്ഞ് ലംഘിച്ചുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.
എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി സമീപിച്ചത്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ഹാജരാക്കിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി അദ്ദേഹം രാഷ്ട്രീയ വേദികളിലെത്തുകയും പ്രസ്താവന നടത്തുകയും ചെയ്തുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുമെന്ന ഘട്ടമെത്തിയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
content highlights: Kerala government against V K Ebrahimkunju
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..