കേരളാ ഹൈക്കോടതി
കൊച്ചി: കള്ളപ്പണ കേസിലെ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജികള്‍ക്കൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇ ഡി ഹാജരാക്കിയ മൊഴികള്‍ക്ക് ഈ കേസില്‍ യാതൊരു പ്രസക്തിയില്ലെന്നും സ്വകാര്യ അഭിഭാഷകന്‍ വഴി നല്‍കിയ ഹര്‍ജിയില്‍ മൊഴികള്‍ ഉള്‍പ്പെടുത്തിയത് കുറ്റകരമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി ഹര്‍ജി കോടതി പരിഗണിക്കുകയാണ്.
ഇ ഡി സമര്‍പ്പിച്ച രണ്ട് ഹര്‍ജികളേയും എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ വാദം ഉന്നയിക്കുന്നത്. ഈ കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അതില്‍ ഇടപെടാന്‍ കോടതിക്ക് നിയമപരമായി കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അതോടൊപ്പം സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം കൂടി കോടതിയില്‍ വന്നിട്ടുണ്ട്.
സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും വ്യാജ തെളിവുണ്ടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചു എന്നത് വ്യക്തമായിരിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സന്ദീപ് നായരുടെ മൊഴിയില്‍ നിന്നും മറ്റൊരു ഗൂഡാലോചനയാണ് പുറത്ത് വന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടി കോടതി സ്വീകരിച്ചിരിക്കുകയാണെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സ്വപ്‌നസുരേഷിന്റെ പുറത്ത് വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് നേരത്തെ എടുത്ത എഫ് ഐ ആറും പിന്നീട് സന്ദീപ് നായര്‍ ജയിലില്‍ നിന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പിന്നീട് എടുത്ത കേസും പരസ്പരം വ്യത്യസ്തമാണ്. ഇത് രണ്ട് കേസുകളുടേയും സ്വഭാവങ്ങളും തെളിവുകളും വ്യത്യസ്തമാണ് എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയിലെടുത്തിരിക്കുന്ന നിലപാട്.
Content Highlights: Kerala Goverment against ED on High court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..