സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിങ്; കോട്ടയം- എറണാകുളം റൂട്ടില്‍ തീവണ്ടി യാത്രയ്ക്ക് തിരക്കോടുതിരക്ക്


വേണാടിൽ യാത്രചെയ്താൽ ഓഫീസ് സമയം പാലിക്കാമെന്ന ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തിൽ ജോലിക്കാരൊന്നടങ്കം പാലരുവി എക്സ്പ്രസിലേക്ക്‌ മാറിയതാണ് തിരക്ക് വർധിക്കാൻ കാരണമായത്

പാലരുവി എക്സ്പ്രസിൽ അനുഭവപ്പെട്ട തിരക്ക് | Photo: Mathrubhumi

ഏറ്റുമാനൂർ: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ യാത്രയ്ക്ക് വൻ തിരക്ക്. വേണാടിൽ യാത്രചെയ്താൽ ഓഫീസ് സമയം പാലിക്കാമെന്ന ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തിൽ ജോലിക്കാരൊന്നടങ്കം പാലരുവി എക്സ്പ്രസിലേക്ക്‌ മാറിയതാണ് തിരക്ക് വർധിക്കാൻ കാരണമായത്.

പുലർച്ചെ 6.25-ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06444 കൊല്ലം-എറണാകുളം മെമുവും 7.05-ന് കോട്ടയത്ത്‌ എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 16791 തിരുനെൽവേലി-പാലക്കാട് പാലരുവിയും മാത്രമാണ് നിലവിൽ ഓഫീസ് സമയം പാലിക്കാൻ യാത്രക്കാർ ആശ്രയിക്കുന്നത്. പാലരുവി കടന്നുപോയ ശേഷം ഒന്നരമണിക്കൂർ കഴിഞ്ഞാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്തുനിന്ന് പുറപ്പെടുന്നത്. ഇതോടെ പാലരുവിക്കും വേണാടിനും ഇടയിൽ കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക്‌ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്.

ഇരട്ടപ്പാതയോട് അനുബന്ധിച്ച് വേണാടിന്റെ സമയം പുനഃക്രമീകരിച്ചതും ഇവിടെനിന്നുള്ള യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. പാലരുവിക്കും വേണാടിനും ഇടയിൽ മെമു സർവീസ് ആരംഭിക്കാൻ ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.

Content Highlights: kerala goverent offices biometric punching ernakulam kottayam route train rush


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented