കെ.ടി. റമീസ് | ഫയൽ ചിത്രം/ മാതൃഭൂമി
കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും സജീവമാക്കി ഇ.ഡി. മുഖ്യസൂത്രധാരന്‍ കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തു. റമീസിനെ ഇ.ഡി. കസ്റ്റഡിയില്‍ വാങ്ങും.
സ്വര്‍ണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസാണ് ഇ.ഡി. അന്വേഷിച്ചുവരുന്നത്. കേസില്‍ നേരത്തെ ശിവശങ്കറിന്റേയും സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന റമീസിനെ കസ്റ്റംസും എന്‍.ഐ.എയും അറസ്റ്റ് ചെയ്തിരുന്നു.
ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍ന്നും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുക എന്ന ആശയം റമീസിന്റേതായിരുന്നു. ദുബായില്‍നിന്ന് ഫൈസല്‍ ഫരീദിനെക്കൊണ്ട് സ്വര്‍ണ്ണം കയറ്റി അയപ്പിച്ചതും റമീസായിരുന്നുവെന്നാണ് കണ്ടെത്തല്‍.
Content Highlights: Kerala Gold Smuggling Scam Kingpin KT Ramees Arrested By ED
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..