നിലമ്പൂർ: പ്രളയവും ഉരുൾപൊട്ടലും സർവവും കവർന്ന കുരുന്നുകളെ പഠനവഴിയിലേയ്ക്ക് തിരിച്ച് കൈപിടിച്ച് നയിക്കുകയാണ് മാതൃഭൂമി. പ്രളയത്തിന്റെയും ഉരുപൊട്ടലിന്റെയും രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിച്ച പ്രദേശങ്ങളിൽ ഒന്നായ നിലമ്പൂരിലാണ് മാതൃഭൂമി വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുമായി സഹായഹസ്തം നീട്ടിയത്.

flood kaithang logoകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സമ്മാനിച്ച പുസ്തകങ്ങൾ, ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സ്, പേന, പെൻസിൽ എന്നിവയാണ് മാതൃഭൂമി കുട്ടികൾക്ക് കൈമാറിയത്. മാതൃഭൂമിയുടെ വിവിധ യൂണിറ്റുകൾ വഴിയാണ് ഇവ സമാഹരിച്ചത്.

kaithang
പോത്തുകൽ കാത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

നെട്ടിക്കുളം എ.യു.പി സ്കൂൾ, പോത്തുകൽ കാത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, ഭൂദാൻ കോളനി എ. എൽ.പി. സ്കൂൾ, പൂളപാടം ജി. എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കൂളുകളിൽ എത്തി മാതൃഭൂമി പ്രതിനിധിസംഘം പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

kaithang
നിലമ്പൂർ പൂളപ്പാടം ജി. എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു


 നെട്ടിക്കുളം സ്കൂളിലെ വിദ്യാർഥികൾക്കുവേണ്ടി ഹെഡ് മിസ്ട്രസ് പ്രീതി, കാത്തോലിക്കേറ്റ് സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ ഫാ.യോഹന്നാൻ, ഉപ്പുപാടം ജി.എൽ.പി. സ്കൂളിനുവേണ്ടി  പ്രിൻസിപ്പൽ ഡോസി ഡൊമിനിക്ക് എന്നിവരാണ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങിയത്.

kaithang
ഭൂദാൻ കോളനി എ.എൽ.പി സ്കൂളിലെ പ്രതിനിധികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

Content Highlights: Kerala Floods Releif Mathrubhumi Lends Helping Hand For Students in Nilambur Kavalapara