കൊച്ചി: കേരളത്തിന് നൂറു കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. മറ്റ് ആവശ്യങ്ങള്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരസഹായമായി 1220 കോടി രൂപ അനുവദിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് കാലതാമസമുള്ളതിനാല്‍ അതിനു മുമ്പുതന്നെ നൂറു കോടി രൂപ സഹായം നല്‍കുകയാണെന്ന് രാജ്നാഥ് സിങ് അറിയിച്ചു. നേരത്തെ നല്‍കാമെന്നേറ്റ നൂറ്റി അറുപതരക്കോടി രൂപയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 100 കോടി രൂപ.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായത് 8316 കോടി രൂപയുടെ നാശനഷ്ടമാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content hIghlights: Kerala Flood, Rajnath Singh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..