കാക്കനാട് : നഷ്ടപരിഹാരപ്പട്ടികയില്‍ പേരുണ്ടായിട്ടും ഇതുവരെയും തുക ലഭിക്കാത്ത പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഈ മാസം തന്നെ തുക എത്തുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണം ഇതിനകം 70 ശതമാനം പൂര്‍ത്തിയായി. പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ചവരുടെ വീടുകളില്‍ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്. ഇതില്‍ ആക്ഷേപമുള്ളവരുടെ അപ്പീല്‍ അപേക്ഷകളിലും പരിശോധന നടത്തി തുടര്‍നടപടി സ്വീകരിച്ചിരുന്നു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം സംബന്ധിച്ച സ്ലാബുകളില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ല.

പുതുതായി അപേക്ഷകളോ അപ്പീലുകളോ കളക്ടറേറ്റില്‍ സ്വീകരിക്കുന്നില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

content highlights: Kerala flood compensation will be given soon