തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി കരാറുകളെ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെ തള്ളി ധനമന്ത്രി തോമസ് ഐസക്. ടെണ്ടര്‍ വിളിക്കാതെ ഒരു കരാറും നല്‍കിയിട്ടില്ല. എല്ല പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി വേണമെന്ന സമീപം എല്‍ഡിഎഫ് സര്‍ക്കാരിനില്ല. അത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച രീതിയാണെന്നും തോമസ് ഐസക് പറഞ്ഞു.
"എന്തിനും കണ്‍സള്‍ട്ടന്‍സി എന്ന സമീപനം സര്‍ക്കാരിനില്ല. എന്നാല്‍ കണ്‍സള്‍ട്ടന്‍സികള്‍ വേണം എന്നുള്ള സാഹചര്യം വരും. കാരണം കേരളത്തില്‍ ഇതുവരെ കാണാത്ത പദ്ധതികളാണ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ സാധാരണഗതിയിലുള്ള ബജറ്റ് ചുമതലകളെ ഏല്‍ക്കുന്നതിനുളള പ്രാപ്തി മാത്രമേ ഉള്ളൂ, അതിനാല്‍ കൃത്യമായി പ്രോജക്ട് തയ്യാറാക്കി മാത്രമേ പദ്ധതി നടപ്പിലാക്കാനാവൂ. അതിന് താല്‍ക്കാലികമായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് പദ്ധതി പഠിച്ച് വേണം ആ പണികള്‍ ചെയ്യാന്‍. അത് സുതാര്യമാവണം. അത്രമാത്രമേ സര്‍ക്കാരും ചെയ്തിട്ടുള്ളൂ.
എന്നാല്‍ സര്‍ക്കാരിന് താങ്ങാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രം ഇവിടെ ചെയ്താല്‍ മതി എന്നതല്ല സര്‍ക്കാര്‍ നയം. നല്ല പദ്ധതികള്‍ നടപ്പിലാക്കാനാണ് കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നതും പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമെല്ലാം. സര്‍ക്കാരിന് ചെയ്തുതീര്‍ക്കാന്‍ പറ്റുന്നതിനപ്പുറമുള്ള പ്രോജക്ടുകള്‍ വരുമ്പോഴാണ് കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കുന്നത്". ഏത് കരാറാണ് ടെണ്ടര്‍ വിളിക്കാതെ ചെയ്തിട്ടുള്ളതെന്നും ഐസക് ചോദിച്ചു.
ശബരിമല വിമാനത്താവളത്തിന് ഭൂമി കിട്ടുന്നതിന് മുന്‍പാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും തോമസ് ഐസക് മറുപടി പറഞ്ഞു.
"വിമാനത്താവളത്തിന്റെ ഭൂമി സംബന്ധിച്ച സാധ്യതാപഠനത്തിനാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. സാധ്യതാപഠനം നടത്തിയിട്ടാണ് ഭൂമി ഏറ്റെടുക്കേണ്ടത്, ഭൂമി ഏറ്റെടുത്തിട്ടല്ല സാധ്യതാപഠനം നടത്തേണ്ടത്. ഭൂമി ഏറ്റെടുത്ത് കരാര്‍ നല്‍കാനാവില്ല. പലവന്‍കിട പദ്ധതകളും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ന് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അത് സര്‍ക്കാരിനുള്ള നേട്ടമാണ്. ഇതിന്റെ വെപ്രാളമാണ് യുഡിഎഫിനുള്ളത്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബജറ്റില്‍ പറഞ്ഞിട്ടുള്ള വരുമാനം 10 ശതമാനമോ മറ്റോ കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബജറ്റില്‍ പറഞ്ഞതിന്റെ പാതി വരുമാനമേ ഇപ്പോള്‍ സര്‍ക്കാരിനുള്ളൂ. ബജറ്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി, വരുമാനം കുറയുമ്പോഴും ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല, കേന്ദ്രത്തില്‍ നിന്നും കണക്ക് പറഞ്ഞ് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള സാമ്പത്തികസഹായം വാങ്ങുക, വെട്ടിച്ചുരുക്കാവുന്ന പരമാവധി ചെലവുകള്‍ ചുരുക്കുക, ഈ രണ്ട് കാര്യങ്ങളാണ് സാമ്പത്തികപ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ ചെയ്യുന്നത്". എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആരോഗ്യപദ്ധതികൾ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
Content Highlights: Kerala Finance Minsiter Thomas Issac comment on consultancy row, T. M. Thomas Isaac


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..