സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ച നടപടി പിന്‍വലിക്കണം; കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി


കെ.എൻ. ബാലഗോപാൽ| Photo: Mathrubhumi

തിരുവനന്തപുരം: കേന്ദ്രം സ്വീകരിച്ച നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ചൂണ്ടികാട്ടി കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. റവന്യൂ കമ്മിയും ഗ്രാന്‍ഡില്‍ വന്ന കുറവും ജിഎസ്ടി നഷ്ടപരിഹാം നിര്‍ത്തലാക്കിയതും ഈ വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ കാര്യമായി ബാധിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ധനമന്ത്രാലയം ഏകപക്ഷീയമായി വെട്ടികുറയ്ക്കുകയും ചെയ്തുവെന്നും ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു.

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തരുതെന്നും കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയായ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും വഴി എടുത്ത 14000 കോടി രൂപയുടെ കടം കേരളത്തിന് കടം എടുക്കാനുള്ള പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെ.എന്‍. ബാലഗോപാലിന്റെ കത്ത്.

കേന്ദ്രവും സംസ്ഥാനങ്ങളും നിരവധി കമ്പനികളും നിയമാനുസൃത സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വികസന പദ്ധതികളെ സഹായിക്കുന്നതിനാണ് ഇത്തരത്തില്‍ സ്ഥാപനങ്ങളെ രൂപീകരിച്ചിട്ടുള്ളത്. അവര്‍ എടുക്കുന്ന കടം എങ്ങനെയാണ് സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുകയെന്നും കെ.എന്‍. ബാലഗോപാല്‍ നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ ചോദിക്കുന്നു.

Content Highlights: kerala finance minister k n balagopal letter to Nirmala Sitharaman

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022

Most Commented