പ്രതീകാത്മക ചിത്രം | Photo: pics4news
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. വാക്സിനേഷന് ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്.
മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തില്‍ ഇത് 74 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 83 ശതമാനവും കേരളത്തില്‍ ഇത് 60 ശതമാനവുമാണ്.
യുവാക്കളുടെ വാക്സിനേഷനിലും കേരളം പിന്നിലാണ്. 18-നും 45-നും മധ്യേ പ്രായമുള്ളവരിലെ വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 21 ശതമാനമാണെങ്കില്‍ കേരളത്തില്‍ 16 ശതമാനമാണ്. ഓരോ സംസ്ഥാനത്തിനും നല്കിയ വാക്സിന് ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്സിന് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള രോഗവ്യാപനതോത് കേരളത്തില്‍ ഇപ്പോഴും കുറഞ്ഞിട്ടില്ല. വാക്സിന് ലഭ്യതക്കുറവിനെ കുറിച്ച് നിരന്തരം പരാതിയുന്നയിക്കുന്ന സംസ്ഥാനമാണ് കേരളം.
ontent Highlights: Kerala far behind than national average in Covid vaccination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..