കേരളത്തില്‍ പ്രവര്‍ഷം 2315 കോടിയുടെ വൈദ്യുതി നഷ്ടം


ടി.ജെ. ശ്രീജിത്ത്

പ്രതീകാത്മക ചിത്രം | AP

തിരുവനന്തപുരം: 'അമൂല്യമായ വൈദ്യുതി' കേരളത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തെത്തുമ്പോഴേക്കും എത്ര പാഴായിപ്പോകുന്നെന്ന് ആലോചിച്ചിട്ടുണ്ടോ... ഒരു സീറോ വാട്ട് ബള്‍ബിനുപോലും പ്രകാശമേകാനാകാതെ പാഴാകുന്ന വൈദ്യുതിയുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഒരുവര്‍ഷം 2315 കോടി രൂപയുടെ 'നഷ്ടവൈദ്യുതി'.

പക്ഷേ, ഇതും കൃത്യമായ കണക്കല്ല, അതു കണ്ടെത്തിയാല്‍ ഈ നഷ്ടം ഇനിയും കൂടും. ഈ നഷ്ടം കൃത്യമായി കണ്ടെത്തി 'ചോര്‍ച്ച' അടയ്ക്കാനായാല്‍ വൈദ്യുതിനിരക്ക് കുറച്ച്, ഉപഭോക്താക്കളുടെ കീശയുടെ 'ചോര്‍ച്ച' അടയ്ക്കാം. അതിനുമപ്പുറം വൈദ്യുതിമേഖല, കാലത്തിനൊപ്പം സ്മാര്‍ട്ട് ആകേണ്ടത് അനിവാര്യമാണ്. അതിനുത്തരമായി കേന്ദ്ര ഊര്‍ജമന്ത്രാലയം കാണുന്നത് സ്മാര്‍ട്ട് മീറ്ററാണ്.

പ്രസരണ-വിതരണ നഷ്ടം കുറച്ചുകൊണ്ടുവരുന്നതിനായി കേന്ദ്ര ഊര്‍ജമന്ത്രാലയം ആവിഷ്‌കരിച്ച പുനരുദ്ധാരണ പദ്ധതിയാണ് ആര്‍.ഡി.എസ്.എസ്. (റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം). ഇതിലുള്‍പ്പെട്ടതാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി.

2025-'26 സാമ്പത്തികവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നതാണ് നിഷ്‌കര്‍ഷ.

പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുക 10,475.03 കോടി രൂപയാണ്. ഇതില്‍ 2606.24 കോടി രൂപ ഗ്രാന്റ് ആണ്. തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത പണം. പക്ഷേ, സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ ഗ്രാന്റ് നഷ്ടമാകും.

ആ തുകയും തിരിച്ചടയ്‌ക്കേണ്ടിവരും. കേരളത്തിനനുവദിച്ചിരിക്കുന്ന തുകയില്‍ 8175.05 കോടിയും വൈദ്യുതിമീറ്ററുകള്‍ സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനാണ്.

ലാഭിക്കാം, 640 കോടിയുടെ വൈദ്യുതി

പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ രേഖകള്‍പ്രകാരം കേരളത്തിലെ പ്രതിവര്‍ഷ പ്രസരണ-വിതരണ നഷ്ടം 14.47 ശതമാനമാണ്. വാങ്ങിയതും ഉത്പാദിപ്പിച്ചതുമായ വൈദ്യുതിയും വിറ്റ വൈദ്യുതിയും തമ്മിലുള്ള വ്യത്യാസമാണ് നഷ്ടമായി കണക്കാക്കുന്നത്. ഇത് 10.5 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

ലൈനുകളിലൂടെയും ട്രാന്‍സ്‌ഫോര്‍മറുകളിലൂടെയും ഉണ്ടാകുന്ന ഊര്‍ജനഷ്ടം നാലുശതമാനം കുറച്ചാല്‍ വര്‍ഷം 640 കോടിയുടെ അധികവൈദ്യുതി കിട്ടും. ഇതിലൂടെ പുറമേനിന്നുവാങ്ങുന്ന വൈദ്യുതിയിലും ഏതാണ്ട് അത്രതന്നെ കുറവുവരുത്താം. സൗരോര്‍ജ പദ്ധതികളും കാറ്റാടിപദ്ധതികളും കൂടുതലായി വരുന്നു. എന്നാല്‍, ഇതിന്റെ കൃത്യമായ കണക്കുകളില്ലാത്തതിനാല്‍ വൈദ്യുതി വാങ്ങുന്നത് അധികമാകും. അധികവൈദ്യുതി സറണ്ടര്‍ ചെയ്യേണ്ടിയുംവരും. ഒരുവര്‍ഷം 2000 ദശലക്ഷം യൂണിറ്റാണ് കേരളം സറണ്ടര്‍ ചെയ്യുന്നത്.

നിലവില്‍ ഉപഭോക്താക്കളില്‍നിന്ന് സ്‌പോട്ട് ബില്ലിങ് രീതിയിലാണ് വൈദ്യുതിമീറ്റര്‍ റീഡിങ് എടുക്കുന്നത്. 60 ദിവസംകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കുന്നത്. ഈ രീതിയില്‍ യഥാസമയം (റിയല്‍ ടൈം) ഓരോ ഉപഭോക്താവും ഉപയോഗിച്ച യൂണിറ്റ് എത്രയാണെന്ന കണക്ക് ലഭിക്കില്ല. അതുകൊണ്ട് ഉത്പാദിപ്പിച്ച വൈദ്യുതിയുടെയും പുറമേനിന്നുവാങ്ങിയ വൈദ്യുതിയുടെയും കണക്കും താരതമ്യംചെയ്യാനാകില്ല. അതായത്, ഇപ്പോള്‍ പ്രസരണ-വിതരണ നഷ്ടം കണക്കാക്കുന്നത് കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെയല്ല.

സ്മാര്‍ട്ട് മീറ്റര്‍ വന്നാല്‍

സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് സമാനമായി പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് മീറ്ററുകളാക്കി മാറ്റാം. ടൈം ഓഫ് ഡേ (ടി.ഒ.ഡി.) മീറ്ററുകളാക്കി മാറ്റുകയും ചെയ്യാം. വൈകീട്ട് ആറുമുതല്‍ 10 വരെയുള്ള സമയം ഒരുടൈം സോണ്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുമണി അടുത്ത ടൈം സോണ്‍. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെ മൂന്നാമത്തെ ടൈം സോണായും കണക്കാക്കാം.

സ്മാര്‍ട്ട് മീറ്ററുകളാക്കിമാറ്റുമ്പോള്‍ ടൈം സോണ്‍ അടിസ്ഥാനത്തില്‍ റീഡിങ് ലഭിക്കുന്നതിനാല്‍ പീക്ക് സമയങ്ങളിലല്ലാതെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്കില്‍ ഇളവുനല്‍കാന്‍ സാധിക്കും. നിലവിലുള്ള നിയമമനുസരിച്ച് പീക്ക് സമയത്ത് അല്ലാത്ത ഉപഭോഗത്തിന് 25 ശതമാനം കുറവുനിരക്ക് നല്‍കാം.

നിലവിലുള്ള മീറ്ററുകളില്‍ ഈ ഉപഭോഗം അറിയാന്‍ സംവിധാനമില്ലാത്തതിനാല്‍ പ്രതിമാസം 500 യൂണിറ്റില്‍ക്കൂടുതല്‍ ഉപഭോഗമുള്ളവര്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നുണ്ട്. സ്മാര്‍ട്ട് മീറ്ററായാല്‍ എല്ലാവര്‍ക്കും ഈ ആനുകൂല്യംനല്‍കാന്‍ സാധിക്കും.

ഒറ്റക്കെട്ടായി എതിര്‍ത്ത് ട്രേഡ് യൂണിയനുകള്‍

8000 കോടിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഇപ്പോള്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് വൈദ്യുതിമേഖലയിലെ ട്രേഡ് യൂണിയനുകളുടെ വാദം. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് ഒരു ഏജന്‍സിയെ നിശ്ചയിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇത് സ്വകാര്യവത്കരണത്തിന് തുല്യമാകുമെന്നാണ് യൂണിയനുകളുടെ വാദം. പകരം, വൈദ്യുതിബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത് പൊതുമേഖലയില്‍ നടപ്പാക്കണമെന്നാണ് ആവശ്യം.

Content Highlights: electricity, kerala, loss, kseb

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


mv govindan

1 min

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെ പൊതു അഭിപ്രായമാകില്ല- എം.വി. ഗോവിന്ദന്‍

Mar 20, 2023

Most Commented