അൽഫോൺസ് കണ്ണന്താനം |മാതൃഭൂമി
കോട്ടയം: ഇത്തവണ തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാതിരിക്കാന് താന്‍ പഠിച്ച പണി പതിനെട്ടും അതിനപ്പുറവും നോക്കിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മാതൃഭൂമി ന്യൂസിന്റെ തേരാളി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അടക്കുമ്പോള്‍ എല്ലാവരും ഒരു സീറ്റ് കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നു. പക്ഷേ മത്സരിക്കാനില്ലെന്നായിരുന്നല്ലോ താങ്കളുടെ നിലപാട് എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞാന്‍ 27 വര്‍ഷം ഐഎഎസ്സിലുണ്ടായിരുന്നു. ഒരിക്കലും ആരിലും സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഞാന്‍ എം.എല്‍.എയായപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിക്കില്ല. അത്ര അനീതി കണ്ടാല്‍ ഞാന്‍ എസ്.പിയെ വിളിക്കും. ഞാന്‍ ആകെ അഞ്ചോ ആറോ പ്രാവശ്യമേ എസ്.പിമാരെ വിളിച്ചിട്ടുള്ളൂ-കണ്ണന്താനം പറഞ്ഞു
ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ അമിത് ഷാ ഇരുന്ന വേദിയില്‍ വെച്ചുതന്നെ അപലപിച്ചുവെന്നും അക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് നടന്നിരിക്കുന്നതെന്ന് പറഞ്ഞ അമിത് ഷാ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. അപ്പോള്‍ തന്നെ ഡിജിപിയെ വിളിച്ച സംസാരിക്കുകയും ചെയ്തു.'
ഝാന്‍സിയില്‍ നടന്ന പ്രശ്നങ്ങള്‍ക്കെതിരേ താന്‍ എപ്പോഴും ശബ്ദമുയര്‍ത്തുമെന്ന് പറഞ്ഞ കണ്ണന്താനം എവിടെ അനീതി കണ്ടാലും താനത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..