എലത്തൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. നയിക്കുന്ന വാഹന പ്രചരണ ജാഥ എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകള്‍ സംസ്ഥാന ത്തിന്റെ വികസ ന ത്തിന് തുരങ്കം വെക്കുന്നതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ റോഡുകള്‍, ആശുപത്രികള്‍, സ്‌ക്കൂളുകള്‍, പാലങ്ങള്‍ തുടങ്ങി കിഫ്ബി പദ്ധതിയിലുടെയുളള സംസ്ഥാനത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയില്‍ വിറളി പൂണ്ട യു.ഡി.എ ഫും, ബി.ജെ.പി.യും കേന്ദ്ര ഏജന്‍സികള്‍ക്ക് വക്കാല ത്ത് പറയുക യാണ്. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വികസനത്തിനൊപ്പമാ 
ണെന്ന് ജനവിധിയിലൂടെ തെളിയിക്കുമെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു.

കോഴിക്കോട് നഗരത്തിലെ റോഡുകള്‍ സ്‌ക്കൂളുകള്‍, കുടി വെളളപദ്ധതി, ലൈഫ് മിഷന്‍ പദ്ധതി, തെരുവ് വിളക്കുകള്‍ തുടങ്ങി ഒട്ടേറെയുളള വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത കഴിഞ്ഞ എല്‍.ഡി.എഫി ന്റെ നേതൃ ത്വത്തിലുളള കൗണ്‍സിലിന്റെ തുടര്‍ഭരണം ഉറപ്പാക്കണമെന്നും ഇനിയും വികസന കുതിപ്പ് തുടരാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും ജാഥാ ലീഡര്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അഭ്യര്‍ത്ഥിച്ചു.
എസ.്എം. ഗഫൂര്‍ അധ്യക്ഷനായി. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം. രാധാകൃഷ്ണന്‍, അഡ്വ. ഇ. രവീന്ദ്രനാഥ്, അഡ്വ. സൂര്യ നാരായണന്‍, അഡ്വ. എ.കെ. സുകുമാരന്‍, ഒന്നാം
വാര്‍ഡ് സ്ഥാനാര്‍ഥി കെ.വി. ഫെബിന ടീച്ചര്‍, ഒ.കെ. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.