തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എ കാറ്റഗറിയില്‍ എല്ലാ കടകള്‍ക്കും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനം വരെയാണ് എ കാറ്റഗറി

ബി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് തിങ്കള്‍ ,ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ നിരക്ക് 10 ശതമാനം വരെയുള്ളതാണ് ബി കാറ്റഗറി

സി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവര്‍ത്തിക്കാം

ഡി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം അനുമതി. അതേ സമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും. 

കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ടിപിആര്‍ റേറ്റ് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടത്.

Content highlight: Kerala ease lockdown restrictions


Watch Video

Watch Video

ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്