ശബരിമല ദര്‍ശനം വേണ്ടെന്നു വച്ച് മഞ്ജു മടങ്ങി


കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ മഞ്ജു ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെയാണ് ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്.

പമ്പ:ശബരിമല ദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജു മടങ്ങി. ശബരിമലയിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് എഴുതി നല്‍കിയ ശേഷമാണ് മഞ്ജു തിരിച്ചുപോയതെന്നാണ് സൂചന

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ മഞ്ജു ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെയാണ് ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. സ്ഥിതിഗതികളെ കുറിച്ച് പോലീസ് വിശദീകരിച്ചതോടെ രണ്ടാമത്തെ സ്ത്രീ തിരിച്ചു പോകാന്‍ തയ്യാറായി.



എന്നാല്‍ ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മഞ്ജു. തുടര്‍ന്ന് മഞ്ജുവിന്റെ പശ്ചാത്തലത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് വിവിധ ജില്ലകളിലായി 15 കേസുകള്‍ ഇവരുടെ പേരിലുണ്ടെന്ന് കണ്ടെത്തി.

ഇവയുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ മല കയറാന്‍ അനുവദിക്കുവെന്ന് പോലീസ് മഞ്ജുവിനെ അറിയിക്കുകയായിരുന്നു. കൂടാതെ മോശം കാലാവസ്ഥയെ കുറിച്ചും പ്രതിഷേധ സാധ്യതയെ കുറിച്ചും പോലീസ് മഞ്ജുവിനെ അറിയിച്ചിരുന്നു.

മഞ്ജുവിന്റെ പശ്ചാത്തലം വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രമേ മഞ്ജുവിനെ മുകളിലേക്ക് പോകാന്‍ അനുവദിക്കുവെന്ന് ഐ ജി എസ് ശ്രീജിത്തും വ്യക്തമാക്കിയിരുന്നു. അതേസമയം മഞ്ജു ശബരിമലയില്‍ പ്രവേശിക്കുന്ന വാര്‍ത്ത അറിഞ്ഞ് നീലിമലയിലും മറ്റും ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

content highlights: Kerala dalith mahila federation leader manju will not visit sabarimala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented