സിപിഎമ്മിന് ഇഷ്ടം മോദി ഭരണം തുടരുന്നത് - ആന്റണി


വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സി.പി.എമ്മിന് താല്‍പര്യമില്ല.

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന് ഇഷ്ടം മോദിയുടെ ഭരണത്തുടര്‍ച്ചയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സി.പി.എമ്മിന് താല്‍പര്യമില്ല. ഇതിന് ചരിത്രം മാപ്പ് തരില്ല. നടക്കുന്നത് ആര്‍.എസ്.എസ്-സി.പി.എം അഡ്ജസ്റ്റ്‌മെന്റ് നാടകമാണെന്നും ആന്റണി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന കരട് രേഖ യോഗം ഇന്ന് വോട്ടിനിട്ട് തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആന്റണി.

യോഗത്തില്‍ 31-ന് എതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ യോഗം തള്ളിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖമാത്രം അയച്ചാല്‍ മതിയെുന്നും തീരുമാനമെടുത്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented