Thresyammaആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് തിങ്കളാഴ്ച മരിച്ച മാരാരിക്കുളം സ്വദേശിനി കാനശ്ശേരിയില്‍ ത്രേസ്യാമ്മ(62) യ്ക്ക് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.   

 ഇവര്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 

 മരണശേഷം നടത്തിയ സ്രവപരിശോധനയില്‍ കാസര്‍കോട് സ്വദേശി ശശിധരയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് ശശിധര മരിച്ചത്.

Content Highlights: Kerala Covid-19 Death