തിരുവനന്തപുരം: സര്‍ക്കാര്‍ ചിലവില്‍ ആംബുലന്‍സുകള്‍, ടെസ്‌ററിങ്, ക്വാറന്റീന്‍, ചികിത്സ എന്നിവക്കായി ആശുപത്രികളിലെത്തിച്ച ആളുകളുടെ എണ്ണം ജൂണ്‍ മാസത്തില്‍ മാത്രം 30,599 ആണെന്ന് മുഖ്യമന്ത്രി പിണറായ വിജയന്‍. ഏപ്രില്‍ മാസത്തില്‍ 7561 ഉം മെയിലത് 24695ഉം ആണെന്നും മുഖ്യമന്ത്രി അിയിച്ചു. വൈകീട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 10ലക്ഷം പേരിൽ 109 പേര്‍ക്കാണ് കോവിഡ് രോഗബാധ. രാജ്യത്താകെ കോവിഡ് കേസുകള്‍ പത്ത് ലക്ഷത്തിന് 362 ആണ്. സംസ്ഥാനത്ത് മരണ നിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാംപിള്‍ പോസിറ്റീവ് റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനമാണ്. ഇത് രണ്ട് ശതമാനത്തില്‍ താഴെയാവുകയാണ് ആഗോലതലത്തില്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. 

ഇവിടെയുണ്ടായ 22മരണങ്ങളില്‍ 20ഉം മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ കൂടിയായിരുന്നു. ശാരീരിക അകലവുമായി ബന്ധപ്പെട്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസ് ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

content highlights: Kerala Covid cases and death, Comparative analysis with national average