തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 

വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും പങ്കെടുക്കാം ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടികളില്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് കൊവിഡ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ വിലയിരുത്തും.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. 

Order