കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. 

ജൂണ്‍ 19നാണ് ഹാരിസ് കുവൈത്തില്‍ നിന്നെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു. 

Content Highlights: Kerala Covid-19 Death