കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24) ആണ് മരിച്ചത്. ദുബായില്‍ നിന്നും നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

നാല് ദിവസം മുന്‍പാണ് മനോജും സുഹൃത്തും ദുബായിയില്‍ നിന്നും നാട്ടിലെത്തിയത്. കൊട്ടാരക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥകള്‍ തുടങ്ങി. ഇന്ന് രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് സ്രവപരിശോധനയ്ക്കായി കൊണ്ടുപോവാനിരിക്കെയാണ് പുലർത്തെ മരിച്ചത്.  തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവം ലാബ് പരിശോധനയ്ക്കായി അയച്ചു. 

കൊല്ലം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണ് മനോജിന്റേത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 28 ആയി.