നെയ്യാറ്റിന്‍കരയില്‍ അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു, പ്രതിഷേധം


പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും സംഘവും സ്ഥലത്തെത്തി. നാട്ടുകാരുമായി സമവായചര്‍ച്ചകള്‍ നടത്തുന്നുണ്ട്

രാജൻറെ വീടിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. വീടിന് നൂറ് മീറ്റര്‍ ദൂരെ വെച്ചാണ് ആംബുലന്‍സ് തടഞ്ഞത്.

രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യം അംഗീകരിക്കുന്നതു വരെ മൃതദേഹം സംസ്‌കരിക്കാനാവില്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും സംഘവും സ്ഥലത്തെത്തി. നാട്ടുകാരുമായി സമവായചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് എഴുതി നല്‍കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ വസന്തയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതല്‍ കസറ്റഡിയിലെടുത്തു.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്തയാണ് നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

വസ്തു രാജന്റെ മക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് വസന്ത നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ല.തന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് തന്റേതാണെന്ന് തെളിയിക്കണം, നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകുമെന്നും വസന്ത പറഞ്ഞു.

Content Highlights:Kerala couple die after they were accidentally immolated in Neyyattinakara

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented