ജോസ് കെ.മാണിയും റോഷി അഗസ്റ്റിനും (ഫയൽ ചിത്രം:മാതൃഭൂമി)
കോട്ടയം: കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം കോട്ടയത്ത് തുടരുന്നു. മുന്നണി മാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ നടക്കുന്നത്. എല്‍ഡിഎഫില്‍ ചേരുന്നതിന്റെ മുന്നോടിയായി ജോസ് കെ.മാണി രാജ്യസഭാ അംഗത്വം രാജിവെച്ചേക്കും.
ചില നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്ന് യോഗത്തിന് മുന്നോടിയായി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുന്നണി മാറ്റം, വിപ്പ് ലംഘിച്ചവര്‍ക്കെതിരെയുള്ള നടപടി, ഉപതിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യത്തിലും യോഗത്തില്‍ തീരുമാനമെടുക്കും.
അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗത്തിലേക്ക് ജോസ് കെ.മാണിക്ക് ക്ഷണമില്ലാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിനൊപ്പം ഉടന്‍ ചേരണമെന്നാണ് നേതാക്കള്‍ യോഗത്തില്‍ പങ്കുവെച്ചിട്ടുള്ളത്.
ജോസ് കെ.മാണി രാജിവെച്ചാല്‍ രാജ്യസഭാ സീറ്റ് എന്‍സിപിക്ക് നല്‍കുകയും പാലാ സീറ്റ് ജോസിന് കൈമാറമെന്നുമാണ് ഇടതുമുന്നണി നല്‍കിയിരിക്കുന്ന വാഗ്ദ്ധാനമെന്നാണ് സൂചന. ഇതില്‍ ജോസ് വിഭാഗത്തിന് എതിര്‍പ്പില്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും ഒരു തീരുമാനം വേണമെന്നാണ് അവരുടെ നിലവിലെ ആവശ്യം. എല്‍ഡിഎഫുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ജോസ് കെ.മാണിയെ നിയോഗിക്കാന്‍ ഇന്നത്തെ യോഗം തീരുമാനിക്കുമെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..