പി.ജെ ജോസഫ്, പി.സി തോമസ് | ഫോട്ടോ: മാതൃഭൂമി
കോട്ടയം: കേരള കോണ്‍ഗ്രസ് പി. ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും ലയിച്ച് ഒന്നായേക്കും. രണ്ടു പാര്‍ട്ടികളും ഒന്നായാല്‍ പി.സി. തോമസിനെ മുന്നണിയിലെടുക്കുന്നതില്‍ പ്രശ്നമില്ലെന്നാണ് കെ.പി.സി.സി. രാഷ്ടീയകാര്യ സമിതിയിലെ തീരുമാനം.
ലയിച്ച് ഒരു പാര്‍ട്ടിയാകുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമുണ്ടെന്നാണ് സൂചന. ലയനത്തില്‍ താത്പര്യമുണ്ടെങ്കിലും അക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് പി.സി. തോമസ് മാതൃഭുമി ഡോട്ട് കോമിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്. അതൊക്കെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കേരള കോണ്‍ഗ്രസ് എന്ന ഔദ്യോഗിക പാര്‍ട്ടി തങ്ങളുടേതാണ്. അതിന് വിഘാതമാകുന്ന നടപടികള്‍ക്ക് താത്പര്യമില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിഭാഗങ്ങളെല്ലാം ഒന്നിച്ച് ഒരു പാര്‍ട്ടിയായി കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
content highlights: Kerala Congress PJ Joseph faction and PC Thomas faction may merge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..