കോട്ടയം യു.ഡി.എഫ്.യോഗം ബഹിഷ്കരിച്ച് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഇറങ്ങി വരുന്നു. ഫോട്ടോ: ഇ.വി. രാഗേഷ്.
കോട്ടയം: കോട്ടയത്തു നടന്ന യു.ഡി.എഫ് യോഗം കേരളാ കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. ഇവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റ ധാരണ ജോസ് വിഭാഗം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും സംഘവും ഇറങ്ങിപ്പോയത്.
ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച് യോഗത്തിന് ഇരിക്കില്ലന്ന് ഇവര്‍ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സ്ഥാനമാറ്റത്തിനുള്ള സമയമായി, പക്ഷേ നടപ്പായില്ല. ചങ്ങനാശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ഇതേ അനുഭവമാണ് ഉണ്ടായത്. ജോസ് വിഭാഗം മാറിത്തരുന്നില്ലെന്നും ജോസഫ് വിഭാഗം ആരോപിച്ചു.
യോഗം ആരംഭിച്ചപ്പോള്‍ മുതല്‍ സജി മഞ്ഞക്കടമ്പില്‍ പ്രതിഷേധം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ക്ഷുഭിതനാവുകയും ചെയ്തു. അവരെ ഇറക്കിവിടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ് നേതാക്കളും ജോസഫ് പക്ഷ നേതാക്കളുടെ നീക്കത്തില്‍ പ്രതിഷേധിച്ചു.
content highlights: kerala congress joseph faction boycotts udf meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..