ജോസ് അര്‍ഹതയില്ലാതെ പുറത്തുപോയതാണ്; നല്ല കുട്ടിയായി വന്നാല്‍ തിരിച്ചെടുക്കാം- ജോസഫ്


-

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫില്‍നിന്ന് അര്‍ഹതയില്ലാതെ സ്വയം പുറത്തുപോയതാണെന്ന് പി.ജെ. ജോസഫ്. നല്ല കുട്ടിയായി തിരിച്ചുവരികയാണെങ്കില്‍ യു.ഡി.എഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യു.ഡി.എഫ്. നിര്‍ദേശിച്ച തീരുമാനം അംഗീകരിക്കണം. ധാരണ ഉണ്ടായിരുന്നുവെന്ന് പറയണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജിവെപ്പിക്കണം. ഇങ്ങനെയൊക്കെ ചെയ്ത് നല്ല കുട്ടിയായി തിരിച്ചു വന്നാല്‍ ജോസിനെ മുന്നണിയില്‍ തിരിച്ചെടുക്കാം. യു.ഡി.എഫിന്റെ തീരുമാനം അംഗീകരിക്കാതെ ഒരു പാര്‍ട്ടിക്കും തുടരാന്‍ സാധിക്കില്ല. തുടരാന്‍ അര്‍ഹതയുമില്ല.' ജോസഫ് പറഞ്ഞു.

പുറത്താക്കി എന്നു പറയുന്നത് ശരിയല്ല. വേറെ ചില ധാരണകള്‍ക്ക് വേണ്ടിയാണ് ജോസ് കെ. മാണി പുറത്താക്കി എന്നു പറയുന്നത്. സ്വയം പുറത്തുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗമെന്ന കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പരാമര്‍ശത്തിനും ജോസഫ് മറുപടി നല്‍കി. അടിത്തറ പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നും കുറേ പേര്‍ രാജിവെക്കുമെന്നും ജോസഫ് അറിയിച്ചു.

എന്‍.ഡി.എയിലേക്കാണോ എല്‍.ഡി.എഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം പറ്റിയ സമയത്ത് അവതരിപ്പിക്കും. അത് നീട്ടികൊണ്ടുപോകുന്നത് 'സ്ട്രാറ്റജി'യാണ്. അവരുടെ ഭാഗത്തുനിന്ന്‌ ഇങ്ങോട്ടേക്ക് ഒഴുക്ക് തുടരുകയാണ്. ജനപ്രതിനിധികളടക്കം വന്നുകൊണ്ടിരിക്കുന്നു. വരുംദിവസങ്ങളില്‍ നമുക്ക് കാണമെന്നും ജോസഫ് പറഞ്ഞു.

Content Highlights: Kerala congress conflict-jose k mani-pj joseph

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented