1. മുഖ്യമന്ത്രി പിണറായി വിജയൻ Photo - Mathrubhumi archives, 2. കരിങ്കൊടി പ്രതിഷേധം Photo -P.P Ratheesh, Mathrubhumi
പാലക്കാട്: കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് മുഖ്യമന്ത്രിയുടെ യാത്ര ഹെലിക്കോപ്റ്റര്‍ മാര്‍ഗം. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ അറസ്റ്റ് ചെയ്തു. രാവിലെ ആറു മണിയോടെ വീട്ടിലെത്തി തൃത്താല പോലീസ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സി.ആര്‍.പി.സി. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി തൃത്താലയില്‍ എത്തുന്നു എന്നറിഞ്ഞതോടെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയാണെന്ന് ഷാനിബ് ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു. കൂടുതല്‍ പ്രവര്‍ത്തകെ തേടി പോലീസ് എത്തുന്നുണ്ടാവുമെന്നും ഷാനിബ് പറഞ്ഞു.
അതേസമയം, പാലക്കാട് ഹെലിക്കോപ്റ്ററില്‍ ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Content Highlights: kerala cm pinarayi vijayan kochi palakkad helicopter youth congress leader in preventive arrest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..