കോട്ടയം: നാടിന് മാറ്റങ്ങളൊന്നും ഉണ്ടാകരുതെന്ന് വിചാരിക്കുന്ന ചിലർ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലം മുന്നോട്ടു പോകുകയാണെന്നും കാലാനുസൃതമായി നാം പുരോഗതി നേടണമെന്നും ഇപ്പോൾ നേടേണ്ടത് നേടിയില്ലെങ്കിൽ പിന്നെ എപ്പോൾ നേടാനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോട്ടയത്ത് 'മുഖ്യമന്ത്രിയുമായി മുഖാമുഖം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

സംസ്ഥാനത്ത് ഐടി മേഖലയിലടക്കം തൊഴിൽ അവസരങ്ങൾ കൂടിയതായും സ്റ്റാർട്ടപ്പുകളുടെ പറുദീസയായി നിക്ഷേപകർ കേരളത്തെ കാണുന്നതായും മുഖ്യമന്ത്രി പറ‍ഞ്ഞു. നാടിന് മാറ്റങ്ങൾ ഒന്നും ഉണ്ടാകരുതെന്ന് വിചാരിക്കുന്ന ചിലർ നാട്ടിലുണ്ട്. 2016 മുതൽ ഈ ചിന്താഗതിക്കാരുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.  

കേരളം രാജ്യത്തിനുതന്നെ മാതൃകയാകുന്ന ഒട്ടേറെ സംരഭങ്ങൾ തുടങ്ങിയതായും ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ രാജ്യത്ത് തന്നെ ആദ്യമാണെന്നും  മൂന്ന് സയൻസ് പാർക്കുകൾ കൂടി തുടങ്ങുമെന്നും അതിനായി  600 കോടിയുടെ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.