തിരുവനന്തപുരം: വിലകൂടിയ മദ്യയിനങ്ങളുടെ വില്പനയ്ക്കായി ബെവറജസ് കോർപ്പറേഷൻ സൂപ്പർ പ്രീമിയം വില്പനകേന്ദ്രങ്ങൾ തുടങ്ങുന്നു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, കുമരകം എന്നിവിടങ്ങളിലാകും പുതിയ വില്പനകേന്ദ്രങ്ങൾ. ഇന്ത്യൻനിർമിത വിദേശമദ്യം, വിദേശനിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയാകും വില്പനയ്ക്കുണ്ടാകുക.

To advertise here,

അടുത്ത ഘട്ടത്തിൽ ജില്ലകളിലും സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ ആരംഭിക്കും. ഇവയിൽ മദ്യ കമ്പനികൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യമനുവദിക്കും. സ്ഥലം നൽകുന്നതിന് നിശ്ചിത തുക ബെവറജസ് കോർപ്പറേഷന് വാടക നൽകണം.