പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 2019 - 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സ്. തമിഴ്‌നാടും തെലങ്കാനയുമാണ് മൂന്നും നാലും സ്ഥാനത്ത്. എന്നാല്‍ ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തെത്തി.
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മികച്ച പ്രകടനത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങളുടെ കാര്യത്തിലും മിസോറം ഒന്നാം സ്ഥാനത്തെത്തി. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തില്‍ പിന്നിലായിപ്പോയ ഡല്‍ഹിയും ജമ്മു കശ്മീരും പ്രകടനം മെച്ചപ്പെടുത്തിയതിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തി.
കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടെ ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ വലിയ നേട്ടം കൈവരിച്ചുവെങ്കിലും പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങള്‍ക്ക് ഈ വേഗം കൈവരിക്കാനായില്ലെന്ന് നീതി ആയോഗ് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
Content Highlights: Kerala best state in Health parameters in NITI Aayog health Index
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..