അഭിരാമിയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കണം; ബാങ്ക് നടപടിയെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കല്‍


ആത്മഹത്യ ചെയ്ത അഭിരാമി, ഗോപി കോട്ടമുറിക്കൽ

കൊല്ലം: വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് കൊല്ലത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് നടപടിയെ ന്യായീകരിച്ച് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. വായ്പാ കുടിശ്ശിക വന്നാല്‍ ചെയ്യുന്ന നടപടി മാത്രമാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

നടപടി ക്രമങ്ങള്‍ പാലിച്ചാണ് വീടിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. വായ്പ കുടിശ്ശിക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായി ഒരടി മുന്നോട്ട് നീങ്ങിയെന്നല്ലാതെ വീട്ടുകാരോട് എന്തെങ്കിലും പകയോ വിദ്വേഷമോ ബാങ്കിനില്ല. പെണ്‍കുട്ടിയുടെ ആത്മഹത്യയുടെ കാരണമെന്തെന്ന് സമഗ്രമായി അന്വേഷിക്കണമെന്നും ഗോപി കോട്ടമുറിക്കല്‍ ആവശ്യപ്പെട്ടു.

വീടിന്റെ വാതിക്കല്‍ ബോര്‍ഡ് സ്ഥാപിക്കുമ്പോള്‍ സ്വാഭാവികമായും വിഷമമുണ്ടാക്കും. എന്നാല്‍ വായ്പാ കുടിശ്ശിക വരുത്തിയാല്‍ റിക്കവറി നടപടിക്ക് ബാങ്ക് സ്വീകരിക്കുന്ന നടപടി ക്രമമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ബ്രാഞ്ച് മാനേജറും ജീവനക്കാരും വീട്ടിലെത്തിയപ്പോള്‍ മുത്തച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയും അച്ഛനും അമ്മയും ചെങ്ങന്നൂരില്‍ ഒരു മരണവീട്ടില്‍ പോയതായിരുന്നു. വായ്പ കുടിശ്ശികയുണ്ടെന്നും നോട്ടീസ് നല്‍കി തുടര്‍നടപടിക്ക് വന്നതാണെന്നും മുത്തച്ഛനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുത്തച്ഛന്‍ നോട്ടീസില്‍ ഒപ്പിട്ടും നല്‍കി. വീടിന് മുന്നിലെ മരത്തില്‍ ബോര്‍ഡ് വെച്ച ശേഷം ജീവനക്കാര്‍ ബാങ്കിലേക്ക് മടങ്ങിപോവുകയായിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ അച്ഛനും അമ്മയും ബാങ്കിലെത്തിയത്. കുറച്ചു ദിവസത്തിനുള്ളില്‍ വായ്പ അടച്ചുതീര്‍ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തിയിലേക്ക് കടക്കേണ്ടി വരുമെന്നും അറിയിച്ചാണ് ബാങ്ക് മാനേജര്‍ ഇരുവരേയും പറഞ്ഞുവിട്ടത്. തിരിച്ചുവീട്ടിലെത്തിയ ശേഷമാണ് കുട്ടിയുടെ മരണവിവരം ഇവര്‍ അറിഞ്ഞതെന്നും കേരള ബാങ്ക് പ്രസിഡന്റ്‌ വിശദീകരിച്ചു.

Content Highlights: kerala bank president gopi kottamurikkal comments in girl suicide incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented