തിരുവനന്തപുരം: ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തപ്പോള്‍ അടുത്തിടെ അന്തരിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മറന്നു.

ജനപ്രതിനിധിയായിരിക്കെ അന്തരിച്ചാല്‍ തൊട്ടടുത്ത സഭാ സമ്മേളനത്തില്‍ അദ്ദേഹത്തിന് ചരമോപചാരം അര്‍പ്പിക്കുന്ന കീഴ് വഴക്കമാണ്‌ ചൊവ്വാഴ്ച നടപ്പിലാകാതിരുന്നത്. തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിക്കാതെ സഭ പ്രധാന വിഷയങ്ങളിലേക്ക് കടക്കുകയായിരുന്നു. 

തോമസ് ചാണ്ടിയുടെ മരണത്തില്‍ അനുശോചനമോ പരാമര്‍ശമോ നടത്താതെ സഭാ നടപടികള്‍ ആരംഭിച്ചതില്‍ കെ.എസ്.ശബരീനാഥന്‍ എംഎല്‍എ വിയോജിപ്പ് രേഖപ്പെടുത്തി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇത് ദൗര്‍ഭാഗ്യകരമാണെന്നും നിയമസഭയുടെ ഇതുവരെയുള്ള കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. 

എന്‍സിപി സംസ്ഥാന അധ്യക്ഷനും എല്‍ഡിഎഫ് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി ഡിസംബര്‍ 20-നാണ് അന്തരിച്ചത്. നേരത്തെ അദ്ദേഹം പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയുമായിരുന്നു. 

Content Highlights: kerala assembly special session did not paid tribute to thomas chandy