തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

2021 ജനുവരി എട്ടു മുതല്‍ 22 വരെ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി പതിനഞ്ചിന് അവതരിപ്പിച്ചേക്കും.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

  • കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 17 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്.
  • ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി.
  • വിവിധ സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളില്‍ 32 തസ്തികകള്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ - 9, അസോസിയേറ്റ് പ്രൊഫസര്‍ - 22, പ്രൊഫസര്‍ - 1) സൃഷ്ടിക്കാനും 16 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളാക്കി ഉയര്‍ത്താനും തീരുമാനിച്ചു.

content higlights:kerala assembly session likely to start from january eightth