കെ. മുരളീധരൻ| Photo: Mathrubhumi Library
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്ന് കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്. ഇപ്പോള്‍ രാജി വെച്ചാല്‍ ധാര്‍മികതയെങ്കിലും ഉയര്‍ത്തിക്കാട്ടാമെന്ന് മുരളീധരന് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
രാജിവെച്ചില്ലെങ്കില്‍ ഭാവിയില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. കാരണം കോടതി ശിക്ഷിച്ചാല്‍, ശിക്ഷ പല രീതിയിലാകാം. അത് ജഡ്ജിയുടെ അധികാരമാണ്. പക്ഷെ രണ്ടു കൊല്ലത്തില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ എം.എല്‍.എ. സ്ഥാനം പോകും. അതില്‍ കുറവാണ് ശിക്ഷിക്കുന്നതെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമല്ലോ- മുരളീധരന് പറഞ്ഞു.
രാജിവെക്കാതെ ജലീല്‍ അവസാനം വരെ പിടിച്ചുനിന്നില്ലേ. അവസാനം നാണംകെട്ട് പുറത്തുപോകേണ്ടി വന്നില്ലേ. ഇപ്പോള്‍ രാജിവെച്ചാല്‍ ധാര്‍മികതയുടെ പേരെങ്കിലും പറയാം. എന്നാല്‍ കോടതി ശിക്ഷിച്ചതിന്റെ പേരില്‍ പുറത്തുപോകേണ്ടി വന്നാല്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും- മുരളീധരന് കൂട്ടിച്ചേര്‍ത്തു.
content highlights: kerala assembly ruckus case: k muraleedharan criticises sivankutty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..