തിരുവനന്തപുരം: കോൺഗ്രസിനെ പരിഹസിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ.കോൺഗ്രസിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്ന പറഞ്ഞ കോടിയേരി സർവേഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണെന്നും പറഞ്ഞു. 'എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകൾ അവർക്കെതിരായി വരുമ്പോൾ അവർ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നത്.

സർവേ റിപ്പോർട്ടിന്റെ ആവശ്യമില്ല. കെ.പി.സി.സി.വർക്കിങ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സർവേ റിപ്പോർട്ടുകളിൽ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യുഡിഎഫിന് അനുകൂലമാണെന്ന് സർവേഫലം പറയു'മെന്നും അദ്ദേഹം പറഞ്ഞു.