ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ട; സ്ഥാനാര്‍ഥി മോഹികള്‍ക്ക് മുന്നറിയിപ്പുമായി ചെന്നിത്തല


നൗഫല്‍ / മാതൃഭൂമി ന്യൂസ്

രമേശ് ചെന്നിത്തല | ഫോട്ടോ: ശ്രീജിത്ത് പി.രാജ് മാതൃഭൂമി

തിരുവനന്തപുരം: ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സി. നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും സ്ഥാനാര്‍ഥികളാകാന്‍ ആരും പ്രമേയം ഇറക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇന്ന് മേല്‍നോട്ട സമിതി യോഗത്തില്‍ പറഞ്ഞിരിക്കുന്നത് വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകം എന്നാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അതിനാല്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവന പ്രവര്‍ത്തകര്‍ക്കുളള വലിയ സന്ദേശമായാണ് കണക്കാക്കേണ്ടത്.

എ.ഐ.സി.സി. നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു കെ.പി.സി.സി. നിര്‍വാഹക യോഗം ഇന്ന് നടന്നത്. യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. നിരീക്ഷകനുമായ അശോക് ഗെഹ്‌ലോത്തും കെ.പി.സി.സി. പ്രസിഡന്റായ മുല്ലപ്പളളി രാമചന്ദ്രനും സംസാരിച്ചു. തുടര്‍ന്നാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ചെന്നിത്തല സംസാരിക്കാന്‍ തുടങ്ങിയതോടെ മാധ്യമങ്ങളെ യോഗത്തില്‍നിന്ന് പുറത്തിറക്കി.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ചെന്നിത്തല സംസാരിച്ചത്. സൗജന്യ കിറ്റ് കൊടുത്തതുകൊണ്ടു മാത്രമല്ല എല്‍.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയത്. മറിച്ച് അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനെ താഴെത്തട്ടില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. അത് പരാജയത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Kerala Assembly Election 2021:No one should be a self proclaimed candidate Chennithala warns leaders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented