പ്രതീകാത്മക ചിത്രം | photo: mathrubhumi news|screen grab
തിരുവനന്തപുരം: ഈ മാസം ആരംഭിക്കുന്ന 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ സ്‌ട്രോങ് റൂമുകളാക്കി മാറ്റേണ്ടിവരുന്നതുമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ അനുമതി തേടിയത്.
പരീക്ഷയ്ക്കു ശേഷം മൂല്യനിര്‍ണയം നടത്തേണ്ട ഇടങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ട്രോങ് റൂമുകളാക്കി മാറ്റുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂല്യനിര്‍ണയ കാമ്പുകളില്‍ 42 എണ്ണമാണ് സ്‌ട്രോങ് റൂമുകളാക്കി മാറ്റുന്നത്. അത് പരീക്ഷാ പേപ്പറുകള്‍ സൂക്ഷിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടെടുപ്പ് കഴിഞ്ഞാലും ഉടന്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ വേണം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ എന്നിരിക്കെ അതും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മേയ് മാസത്തില്‍ മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ.
Content Highlights: Kerala Assembly Election 2021, Government seeks permission to change Class 10 and 12 examinations


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..