പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന് സംഘടനാതലത്തില്‍ അശ്രദ്ധയെന്ന് ഭാരവാഹി യോഗത്തില്‍ വിമര്‍ശം. സംസ്ഥാന നേതൃത്വത്തിന് സംഘടനാതല ശ്രദ്ധക്കുറവാണെന്നും ക്രിസ്ത്യന്‍ സമൂഹവുമായി അടുത്തെങ്കിലും പുതിയ ബന്ധം വോട്ടായി മാറ്റാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ബിഡിജെഎസ് വോട്ടുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. പാര്‍ട്ടിയ്ക്ക് ശക്തിയുള്ള തിരുവനന്തപുരത്ത് പോലും എന്‍എസ്എസ് പിന്തുണ നേടുന്നതിലും ബിജെപിയ്ക്ക് പരാജയം സംഭവിച്ചെന്ന് യോഗത്തില്‍ നേതൃത്വത്തിനെതിരെ കുറ്റപ്പെടുത്തലുയര്‍ന്നു.
കൃഷ്ണദാസും ശോഭാസുരേന്ദ്രനും സി കെ പത്മാനാഭനും ഭാരവാഹിയോഗത്തില്‍ വിട്ടുനിന്നുവെങ്കിലും സ്വന്തം പാളയത്തില്‍ നിന്നുപോലും നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായി. പാലക്കാട് ഒഴികെ എല്ലായിടത്തും ബിജെപി ദയനീയമായി പിന്നോട്ട് പോയതിന് കാരണം നേതൃത്വത്തിന്റെ സംഘടനാവീഴ്ചയെന്നാണ് ഭാരവാഹി യോഗത്തില്‍ പലരും വിരല്‍ ചൂണ്ടിയത്.
സംഘടനാതലത്തില്‍ സംസ്ഥാന നേതൃത്വത്തിന് ശ്രദ്ധക്കുറവ് ബാധിച്ചെന്ന രൂക്ഷമായി വിമർശിക്കപ്പെട്ടു. നായര്‍ വോട്ടുകള്‍ ബിജെപിയ്ക്ക് കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള തിരുവനന്തപുരത്ത് അടക്കം നായര്‍ വോട്ടുകള്‍ നഷ്ടപ്പെട്ടത് ഇതിനാലാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇന്ന് മുതല്‍ ജില്ലാതല തിരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് സംസ്ഥാന നേതൃത്വം കടക്കുകയാണ്. നേമം അടക്കം വിജയ സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ വീഴ്ച പറ്റിയത് ആര്‍ക്കെന്ന് കണ്ടെത്തുകയാണ് അടുത്ത ശ്രമം.
Content Highlights: Kerala Assembly Election 2021 Criticism against BJP State Leaders in state committee meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..