തോമസ് ഐസക്ക് |ഫോട്ടോ: മാതൃഭൂമി
ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന് എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആലപ്പുഴ ജില്ലാ കമ്മിറ്റി. സീറ്റ് നിഷേധിച്ച കാര്യം പുനഃപരിശോധിക്കണം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ട് ടേം നിബന്ധന ആലപ്പുഴയ്ക്ക് വേണ്ടി മാത്രമുളളതല്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു.
മന്ത്രിമാരായ ജി.സുധാകരനെയും തോമസ് ഐസകിനെയും സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്ന വികാരമാണ് ശനിയാഴ്ച ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും എല്ലാവരും പങ്കുവെച്ചത്. എന്നാല്‍ ഈ തീരുമാനം ശക്തമായി അടിച്ചേല്‍പ്പിക്കരുതെന്ന ഗൗരവമായ നിലപാടല്ല ജില്ല കമ്മിറ്റി സ്വീകരിച്ചത്. മറിച്ച് ഇവരെ മത്സരിപ്പിക്കുന്നില്ലെന്ന വിഷമം പങ്കുവെക്കുക മാത്രമായിരുന്നു.
ആലപ്പുഴ ജില്ലയ്ക്ക് മാത്രമായി എടുത്ത തീരുമാനമല്ല ഇതെന്നും സംസ്ഥാനമൊട്ടാകെ തീരുമാനിച്ച നയമാണ് രണ്ട് ടേം കഴിഞ്ഞവരെ മാറ്റി നിര്‍ത്തണം എന്നുളളതെന്നും എ. വിജയരാഘവന് വ്യക്തമാക്കി. അതിനാല്‍ തന്നെ ഐസക്കിനെയും ജി.സുധാകരനെയും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാകമ്മിറ്റിയില്‍ എ.വിജയരാഘവന് പറഞ്ഞു.
സംസ്ഥാനസമിതിയുടെ പട്ടിക ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ അതാത് മണ്ഡലങ്ങളില്‍ ഈ സ്ഥാനാര്‍ഥി പട്ടിക റിപ്പോര്‍ട്ട് ചെയ്യുക എന്നുളളതാണ് ഇനിയുളള സാങ്കേതിക നടപടി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ വിവിധ മണ്ഡലങ്ങളില്‍ ഇത്തരത്തിലുളള കമ്മിറ്റികള്‍ നടക്കും. എട്ടാം തീയതി നടക്കുന്ന സംസ്ഥാനസമിതിയില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും.
Content Highlights:Kerala Assembly Election 2021 CPM List: Alappuzha CPM District Committee wants ministers to contest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..