ഐ.എന്‍.എല്ലിന് മന്ത്രി: വിശാല ലക്ഷ്യത്തിന് സി.പി.എം.; ലക്ഷ്യം ലീ​ഗ് അണികൾ


കെ.പി നിജീഷ് കുമാര്‍

കോണ്‍ഗ്രസ് ജനങ്ങളിലേക്കിറങ്ങാത്ത കാലത്തോളം യു.ഡി.എഫിനുള്ളില്‍ നിന്ന് ലീഗ് ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന പ്രചാരണമാണ് ഓരോ തിരഞ്ഞെടുപ്പ് പരാജയമുണ്ടാവുമ്പോഴും ഇടതു കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ച.

അഹമ്മദ് ദേവർകോവിൽ,കുഞ്ഞാലിക്കുട്ടി.ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: ലീഗിനെതിരേ വര്‍ഗീയ മുദ്രകുത്തി ഒരു പടി അകലത്തില്‍ നിര്‍ത്തുകയെന്ന തന്ത്രപരമായ നിലപാടാണ് കഴിഞ്ഞ കുറേക്കാലമായി ഇടതുപക്ഷവും സി.പി.എമ്മും സ്വീകരിച്ച് പോരുന്നത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും അവരത് ആവര്‍ത്തിച്ചുറപ്പിച്ച് പറഞ്ഞു. ഒപ്പം ബാബരി വിഷയത്തില്‍ കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വിട്ട് ഇടതിനൊപ്പം ചേര്‍ന്ന ഐ.എന്‍.എല്ലിന് പാര്‍ട്ടിക്കുള്ളില്‍ കൃത്യമായ മതേതര പരിവേഷം കൊടുക്കുകയും ചെയ്തു പോന്നു. രൂപീകരിച്ച് കാല്‍ നൂറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ശേഷം ഐ.എന്‍.എല്ലിന് മന്ത്രി സ്ഥാനം കൂടി മുന്നണി വെച്ച് നീട്ടുമ്പോള്‍ അത് ലീഗിനുള്ള മുന്നറിയിപ്പും പുതിയ കാലത്തെ മറ്റൊരു പിണറായി തന്ത്രവുമാണ്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്തെ വെല്‍ഫെയര്‍പാര്‍ട്ടി ബാന്ധവം മുതലാണ് ലീഗിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ പലയിടത്തും പ്രത്യക്ഷത്തില്‍ കണ്ടത്. സമസ്തയടക്കമുള്ളവര്‍ ലീഗിനെതിരേ നിലപാടെടുത്തു. പ്രാദേശിക തലങ്ങളില്‍ വിമതരുടെ വലിയ പ്രളയം തന്നെയുണ്ടായി,പലരും വിമതരായി തന്നെ മത്സരിച്ച് ജയിച്ചു. ലീഗിനെ ചില നേതാക്കളുടെ ആലയില്‍ കൊണ്ട് കെട്ടിയെന്ന ആരോപണവും നേതാക്കള്‍ കേള്‍ക്കേണ്ടി വന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റിലടക്കം ലീഗ് പരാജയം അറിഞ്ഞതോടെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പല നേതാക്കള്‍ക്കെതിരേയും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതിഷേധമുയര്‍ന്നു. ഈയൊരു സാഹചര്യത്തിലാണ് ഐ.എന്‍.എല്ലിന് മന്ത്രിസ്ഥാനം നല്‍കുന്നതും മതേതര നിലപാടെടുക്കുന്ന കക്ഷികളെ കൈവിടില്ലെന്ന സന്ദേശം ഇടതുപക്ഷവും സി.പി.എമ്മും മുന്നോട്ട് വെക്കുന്നതും. ലീഗ് അണികളില്‍ നിന്നടക്കം രണ്ടാം പിണറായി സര്‍ക്കാരിലെ ഈ നിലപാടിനെ നിസ്സാരമായല്ല നോക്കി കാണുന്നത്.

കോണ്‍ഗ്രസ് ജനങ്ങളിലേക്കിറങ്ങാത്ത കാലത്തോളം യു.ഡി.എഫിനുള്ളില്‍നിന്ന് ലീഗ് ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന പ്രചാരണമാണ് ഓരോ തിരഞ്ഞെടുപ്പ് പരാജയമുണ്ടാവുമ്പോഴും ഇടതു കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ച. ഒപ്പം ന്യൂനപക്ഷങ്ങള്‍ക്ക് ഇനി ഇടതിനൊപ്പമല്ലാതെ രക്ഷയില്ലെന്ന പ്രചാരണ തന്ത്രങ്ങള്‍ക്കും ഇതിനിടെ തന്നെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

പൗരത്വ വിഷയങ്ങളിലടക്കം ഇടതുപക്ഷവും സി.പി.എമ്മും സ്വീകരിച്ച നിലപാട് ഇതിന് ഉദാഹരണവുമാണ്. ഈ സ്വീകാര്യത മുതലെടുക്കുക എന്ന ലക്ഷ്യവും ഐ.എന്‍.എല്ലിനെ പോലെയുള്ള കക്ഷികളെ ചേര്‍ത്തു നിര്‍ത്തുന്നതിലൂടെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു.

ഐ.എന്‍.എല്ലിനെ സംബന്ധിച്ചിടത്തോളം രണ്ടര വര്‍ഷക്കാലത്തേക്കെങ്കിലും കിട്ടുന്ന മന്ത്രി സ്ഥാനം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ ഗുണകരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ലീഗിനുള്ളിലെ അസംതൃപ്തരേയും ലക്ഷ്യമിടുന്നുണ്ട്. 2006 മുതല്‍ 2011 വരെ പി.എം.എ സലാം എം.എല്‍.എ ആയതൊഴിച്ചാല്‍ ഐ.എന്‍.എല്‍. ബാനറില്‍ ആരും നിയമസഭയിലേക്കെത്തിയിട്ടില്ല.

പി.എം.എ സലാം ഇപ്പോല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. ഇവിടെയാണ് കോഴിക്കോട് സൗത്തില്‍ നിന്ന് അഹമ്മദ് ദേവര്‍കോവിലിന് അപ്രതീക്ഷ അട്ടിമറി വിജയമുണ്ടാവുന്നതും സ്വപ്‌നസാഫല്യം പോലെ മന്ത്രി സ്ഥാനം വരെ ലഭിക്കുന്നതും.

Content Highlights: Kerala Assembly Election 2021 Ahammed Devarkovil INL


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented