rADHAKRISHNANതിരുവനന്തപുരം:  ഒന്നാം പിണറായി സര്‍ക്കാരിന് ഏറെ പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ദേവസ്വം വകുപ്പ് ഇത്തവണ ചേലക്കരയില്‍ നിന്നുള്ള എം.എല്‍.എ കെ. രാധാകൃഷ്ണന് നല്‍കി വിപ്ലവകരമായ തീരുമാനമെടുത്ത് രണ്ടാം പിണറായി സര്‍ക്കാര്‍. 1996-ല്‍ നായനാര്‍ മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമന്ത്രിയായ കെ.രാധാകൃഷ്ണന്‍ നിലവില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയമടക്കം ഏറെ ചര്‍ച്ചയാകുന്ന കാലത്താണ് മുതിര്‍ന്ന സി.പി.എം നേതാവും ജനകീയനുമായ കെ.രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയാവുന്നത്. 2001, 2006, 2011 കാലത്തും ചേലക്കരയുടെ എം.എല്‍.എ ആയ രാധാകൃഷ്ണന്‍ 2001-ല്‍ ചീഫ് വിപ്പും 2006-ല്‍ നിയമസഭാ സ്പീക്കറുമായിരുന്നു. 2016-ല്‍ മത്സരിച്ചില്ലെങ്കിലും ഇത്തവണ വീണ്ടും നറുക്ക് വീഴുകയായിരുന്നു.