തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദുവിനെ സിപിഎം പരിഗണിക്കുന്നതായി സൂചന. തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയറായിരുന്നു ബിന്ദു. 

ഇരിങ്ങാലക്കുടയില്‍ ആദ്യം പരിഗണിച്ചിരുന്ന യു.പി.ജോസഫിന് സീറ്റില്ല. ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദറിനെ മാറ്റും. ബേബി ജോണ്‍, ചാവക്കാട് ഏരിയാ സെക്രട്ടറി അക്ബറുമാണ് അന്തിമപട്ടികയിലുളളതെന്നും സൂചനയുണ്ട്. 

മന്ത്രി എ.കെ.ബാലന്റെ ഭാര്യയും റിട്ട.ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ.പി.കെ.ജമീലയെ മന്ത്രി പ്രതിനിധീകരിക്കുന്ന തരൂര്‍ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിച്ചത് വിവാദമായിരുന്നു. 

 


Content Highlights: Kerala Assembly Election 2021