തിരുവനന്തപുരം:തിരഞ്ഞെടപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്.
യു.ഡി.എഫിലേക്ക് വരേണ്ടതില്ലായിരുന്നുവെന്നും യു.ഡി.എഫിന് ബൂര്‍ഷ്വാ സെറ്റപ്പാണെന്നും അസീസ് പറഞ്ഞു. ഇരു മുന്നണികളുടെയും പ്രവര്‍ത്തന ശൈലി വിഭിന്നമാണ്. ഞങ്ങളുടേത് ഇടതുപക്ഷ ലൈനാണ്. അത് കൊണ്ട് തന്നെ യു.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലിയോട് പൊരുത്തപ്പെടാനാകുന്നില്ല. രാഷ്ടീയ മാന്യത ഓര്‍ത്ത് മുന്നണിയില്‍ തുടരുമെന്നും അസീസ് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.പാര്‍ട്ടി പ്ലീനമുണ്ടാകുമ്പോള് ഒരു പുനര്‍ചിന്ത വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ആര്.എസ്. പി സെക്രട്ടറിയേറ്റില്‍ അസീസിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്.സെക്രട്ടറിയുടെ താന്‍ എന്ന ഭാവമാണ് തോല്‍വിക്ക് കാരണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ പകരം ചുമതല നല്കാന് പോലും സെക്രട്ടറി തയ്യാറായില്ലെന്നുമാണ് വിമര്‍ശം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..