പലിശ വാങ്ങുന്ന സ്ഥാപനത്തില്‍ ലീഗ് നേതാക്കള്‍ മേധാവിയാകുന്നത് ശരിയോയെന്ന് ഷംസീര്‍; സഭയില്‍ വാക്‌പോര്


എ.എൻ.ഷംസീർ

തിരുവനന്തപുരം: പലിശയെ ചൊല്ലി നിയമസഭയില്‍ മുസ്ലീംലീഗ് എംഎല്‍എമാരും സിപിഎം എംഎല്‍എ എ.എന്‍.ഷംസീറും തമ്മില്‍ വാക്‌പോര്. പലിശ വാങ്ങുന്ന സ്ഥാപനത്തില്‍ ലീഗ് നേതാക്കള്‍ മേധാവികളാകുന്നത് ശരിയാണോയെന്ന ചോദ്യത്തെ തുടര്‍ന്നാണ് വാക്‌പോര് നടന്നത്. കേരള സഹകരണ സംഘം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയായിരുന്നു ഇത്.

'പലിശക്ക് ഇസ്ലാം എതിരാണ്. പലിശ വാങ്ങുന്നവനും കൊടുക്കുന്നവനും കുറ്റക്കാരനാണെന്നാണ് ഇസ്ലാം പറയുന്നത്. പലിശ കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവികളായി മുസ്ലിംലീഗ് നേതാക്കള്‍ ഇരിക്കുന്നത് ശരിയാണോ', ലീഗ് എംഎല്‍എ യു.എ. ലത്തീഫ് സംസാരിക്കുന്നതിനിടെ ഇടപ്പെട്ടുകൊണ്ട് ഷംസീര്‍ ചോദിച്ചു.

അത് ഷംസീറിന് ബാധകമാണോ എന്നായിരുന്നു യു.എ. ലത്തീഫിന്റ മറുചോദ്യം. പിന്നാലെ ലത്തീഫിനെ പിന്തുണച്ച് പി.കെ.ബഷീറും രംഗത്തെത്തി. മുസ്ലിം ആകണമെങ്കില്‍ ലീഗ് ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിങ്ങളല്ലേ പറയുന്നത്. അതുകൊണ്ടാണ് തന്റെ ചോദ്യമെന്നുമായിരുന്നു ഷംസീര്‍ ഇതിനോട് പ്രതികരിച്ചത്.

ഇതിനിടെ വി.എന്‍.വാസവന്‍ അവതരിപ്പിച്ച രണ്ടാം സഹകരണ ഭേദഗതി ബില്‍ സഭയില്‍ പാസായി. സഹകരണ മേഖലയുടെ കാതലായ പരിഷ്‌കരണം ലക്ഷ്യമിടുന്ന സഹകരണ നിയമത്തിന്റെ കരട് തയ്യാറായതായി മന്ത്രി സഭയെ അറിയിച്ചു. സമഗ്ര ഭേദഗതി അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സമൂലമായ മാറ്റത്തിലൂടെ കേരളത്തിലെ സഹകരണ രംഗത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനം സാധ്യമാക്കി പുരോഗതിയിലേക്ക് നീങ്ങാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഒന്നിച്ച് മുന്നോട്ടു നീങ്ങുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

Content Highlights: kerala assembly an shamseer muslim league fight-interest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented