സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യന്മാരായ പാലക്കാട് ടീം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ/ മാതൃഭൂമി
തിരുവനന്തപുരം:64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം ചൊവ്വാഴ്ച സമാപിച്ചപ്പോള്‍ കിരീടം നേടി പാലക്കാട്. 32 സ്വര്‍ണ്ണമുള്‍പ്പെടെ 269 പോയന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. സ്കൂള്‍ മേളയുടെ ചരിത്രത്തിലെ വന്‍ കുതിപ്പുമായി 149 പോയന്റ് നേടി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത് ജില്ലയ്ക്ക് ആവേശമായി.
122 പോയിന്റുമായി കോഴിക്കോട് മൂന്നാമതാണ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ എറണാകുളം ജില്ലയ്ക്ക് 81 പോയന്റുമായി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മലപ്പുറത്തിന്റെ കുതിപ്പില്‍ നിര്‍ണ്ണായകമായ ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശ്ശേരിയാണ് സ്കൂളുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കല്ലടി എച്ച്.എസ്. കുമരംപുത്തൂരാണ്. കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് സ്കൂളാണ് പട്ടികയില്‍ മൂന്നാമത്.
Content Highlights: kerala aschool sports meet palakkad district wins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..