തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡി.വൈ.എസ്.പിമാര്ക്കെതിരേയുള്ള തരംതാഴ്ത്തല്‍ നടപടിയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍. തരംതാഴ്ത്തപ്പെട്ട പതിനൊന്ന് ഡി.വൈ.എസ്.പി.മാരില്‍ നാല് പേര്‍ക്കെതിരെയുള്ള നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി.
കെ.എസ്. ഉദയഭാനു, വി.ജി. രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്. ആഭ്യന്തരവകുപ്പിന്റെ തരംതാഴ്ത്തലിനെതിരേ നാലുപേരും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു.
കഴിഞ്ഞദിവസമാണ് പതിനൊന്ന് ഡി.വൈ.എസ്.പിമാരെ സി.ഐ.മാരായി തരംതാഴ്ത്തി ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാഴ്ച മുന്‍പ് ഡി.വൈ.എസ്.പിമാരായി താത്ക്കാലിക സ്ഥാനക്കയറ്റം നല്കിയവരില് അച്ചടക്കനടപടി നേരിടുന്നവരെയാണ് ഇന്‍സ്പെക്ടര്‍മാരായി തരംതാഴ്ത്തിയത്. ഇതിനെതിരെ നടപടി നേരിട്ട ചില ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച നാലുപേരുടെ ഹര്‍ജികളാണ് ട്രിബ്യൂണല്‍ പരിഗണിച്ചത്. ഇവര്‍ക്കുപുറമേ തരംതാഴ്ത്തല്‍ നടപടിക്ക് വിധേയരായ വിപിന്‍ദാസ്, വിജയന് എന്നിവരും ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും.
Content Highlights: kerala administrative tribunal intervened kerala police department action against police officers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..