കെൻസിക
തിരുവനന്തപുരം: കെന്‍സികയ്ക്ക് ഇനി കേള്‍ക്കാനാകും. ജന്മനാ ഇരുചെവികള്‍ക്കും കേള്‍വി ശക്തി ഇല്ലാത്ത കെന്‍സികയുടെ ചികിത്സയ്ക്ക് ആവശ്യമായ 35 ലക്ഷം ദിവസങ്ങള്‍ കൊണ്ട് സ്വരൂപിച്ച് നല്‍കിയ സുമനസ്സുകള്‍ക്ക് നന്ദി പറയുകയാണ് മാതാപിതാക്കള്‍. കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിക്കാനായി സഹായം തേടുന്ന കെന്‍സികയെ കുറിച്ച് മാതൃഭൂമി ഡോട്ട് കോം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
ആവശ്യമായ തുക ലഭിച്ചതിനാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് പിതാവ് നടേഷ് പറഞ്ഞു. തിരുവനന്തപുരത്ത് താമസിക്കുന്ന നടേഷ് - ഹേമലത ദമ്പതികളുടെ ഏക മകള്‍ കെന്‍സികയ്ക്ക് ജന്മനാ കേള്‍വി ഇല്ലായിരുന്നു. കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിച്ചാല്‍ കുട്ടിയ്ക്ക് 90 ശതമാനത്തോളം കേള്‍വി വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
വരുന്ന 15നാണ് കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് എട്ടാം തിയതിക്കകം പണമടച്ചാല്‍ മാത്രമേ കുട്ടിയുടെ തലയില്‍ സ്ഥാപിക്കേണ്ട ഡിവൈസ് മുംബൈയില്‍ നിന്ന് എത്തിക്കാനാകുമാരുന്നുള്ളു. തുക ലഭിച്ചതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനനുസരിച്ച് ശസ്ത്രക്രിയ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
Content Highlights: Kensika, treatment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..