ഒടുവില്‍ മോചനം; കേലാട്ടുകുന്ന് നിവാസികള്‍ക്ക് ഓണസമ്മാനമായി മൂന്ന് സെന്റ് ഭൂമിയും ഫ്ളാറ്റും


റോഡ് വികസനത്തിനായി സ്ഥലം ഒഴിഞ്ഞ് കൊടുത്ത് ഒടുവില്‍ മൊട്ടക്കുന്നില്‍ കാലങ്ങളായി കഴിയേണ്ടി വന്ന കേലോട്ടുകുന്നുകാരെ കുറിച്ച് മാതൃഭൂമി ഡോട്‌കോം നിരവധി തവണ വാര്‍ത്തകളും വീഡിയോയും നല്‍കിയിരുന്നു.

കേലോട്ട് കുന്ന് നിവാസികളെ കുറിച്ച് മാതൃഭൂമി ഡോട്‌കോം നൽകിയ വീഡിയോയിൽ നിന്ന്‌

കോഴിക്കോട്: കേലാട്ടുകുന്ന് കോളനി നിവാസികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി മൂന്ന് സെന്റ് ഭൂമിയും ഫ്ളാറ്റും നല്‍കാന്‍ തീരുമാനിച്ചു. കോളനിയിലെ 15 കൈവശക്കാര്‍ക്ക് മൂന്ന് സെന്റ് ഭൂമിയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
കോഴിക്കോട് താലൂക്കില്‍ നെല്ലിക്കോട് വില്ലേജില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള 1.20 ഏക്കര്‍ ഭൂമിയില്‍ നിന്നുമാണ് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക. ഇതോടു കൂടി കേലാട്ടുകുന്ന് കോളനി നിവാസികളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് അറുതിയാവും. സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള വീടും സ്വപ്നം കണ്ട ഇവര്‍ക്ക് ഇനി ആശ്വാസത്തോടെ ജീവിക്കാം. ശൗചാലയം, കുടിവെള്ളം, വൈദ്യുതി കണക്ഷന്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും കോളനിക്കാര്‍ക്ക് ലഭിക്കും.
Kelottu
റോഡ് വികസനത്തിനായി സ്ഥലം ഒഴിഞ്ഞ് കൊടുത്ത് ഒടുവില്‍ മൊട്ടക്കുന്നില്‍ കാലങ്ങളായി കഴിയേണ്ടി വന്ന കേലോട്ടുകുന്നുകാരെ കുറിച്ച് മാതൃഭൂമി ഡോട്‌കോം നിരവധി തവണ വാര്‍ത്തകളും വീഡിയോയും നല്‍കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടാവുകയും പലര്‍ക്കും വൈദ്യുതിയടക്കമുള്ള സൗകര്യങ്ങളും റേഷന്‍ കാര്‍ഡുമടക്കം അനുവദിച്ച് കിട്ടുകയും ചെയ്തിരുന്നു. വീടിനായുള്ള കാത്തിരിപ്പിനൊടുവിലാണ് കുറെ പാവപ്പെട്ടവരുടെ പ്രശ്‌നത്തിന് പരിഹാരമാവുന്നത്.
കോര്‍പ്പറേഷന്‍ റോഡില്‍ നിന്ന് നാലടി വീതിയുള്ള 20 മീറ്റര്‍ വഴി സ്ഥലത്തേക്കുണ്ട്. ഭൂമി പ്ലോട്ട് തിരിച്ച് ആവശ്യമായ വഴി സൗകര്യം നല്‍കും. 19 കുടുംബങ്ങളില്‍ ശേഷിക്കുന്ന നാല് കുടുംബങ്ങളെ തുടര്‍ വര്‍ഷങ്ങളിലെ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥലത്തു തന്നെ പുനരധിവസിപ്പിക്കും. ബാക്കി വരുന്ന ഭൂമി സര്‍ക്കാറിന്റെ ലൈഫ് പദ്ധതിക്കായി പരിഗണിക്കും. വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 14 കുടുംബങ്ങള്‍ കോളനിയിലുണ്ട്. അവയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആറ് കുടുംബങ്ങളുമുണ്ട്.

പട്ടികജാതി, പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട 19 കുടുംബങ്ങളാണ് 20 വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്നത്. കൈവശ രേഖകളില്ലാത്തതിനാല്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ വൈദ്യുതി കണക്ഷനോ വാട്ടര്‍ കണക്ഷനോ കോര്‍പറേഷന്‍ ഓഫീസില്‍ നിന്നുള്ള ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല.

ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കോളനി നിവാസികളുടെ ശോചനീയാവസ്ഥ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയത് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായകമായി.

ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതുവരെ താമസത്തിന് താല്‍ക്കാലിക സൗകര്യം ഒരുക്കണമെന്നും ശേഷിക്കുന്ന ഭൂമി പൊതു ഇടമായി നിലനിര്‍ത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented