വയല്‍കിളികളെ പിറകില്‍ നിന്ന് കുത്തി, കൂടെയുള്ളവർ കാലുവാരി-നമ്പ്രാടത്ത് ജാനകി


കെ.പി നിജീഷ് കുമാര്‍

അന്ന് വയലിനും പരിസ്ഥിതിക്കും വേണ്ടി പോരാടിയവരെല്ലാം ഇന്ന് കെ.റെയിലിന് വേണ്ടി വാദിച്ച് നടക്കുകയാണ്

വയൽകിളി സമര നായികയായിരുന്ന നമ്പ്രാടത്ത് ജാനകി. ഫോട്ടോ:ശംഭു വി.എസ്‌

കീഴാറ്റൂര്‍ വയലിന് കുറുകെ വലിയ ടിപ്പര്‍ ലോറികള്‍ പൊടിപാറ്റി അകന്ന് പോവുകയാണ്. മൂന്ന് വര്‍ഷം മുമ്പ് കേരളം കേട്ട കേരളം കീഴാറ്റൂരിലേക്ക് എന്ന ഏറ്റവും വലിയ പരിസ്ഥിതി മുദ്രാവാക്യം ഏറെ കാലം ഉയര്‍ന്ന് കേട്ട പടുകൂട്ടന്‍ വയല്‍. പക്ഷേ, സമരങ്ങളും സമര നേതാക്കളും രാഷ്ട്രയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും പല വഴിക്കായപ്പോള്‍ കീഴാറ്റൂരിനെ കുറുകെ മുറിച്ച് തകൃതിയിലാണ് ബൈപ്പാസ് പണി. സമരം നയിച്ചവര്‍ വെറും വികസന വിരോധികളുമായി.

ഇന്ന് വയല്‍കിളികളില്‍ ബാക്കിയായിട്ടുള്ളത് അന്നത്തെ സമര നേതാവ് 75 വയസ്സുകാരി നമ്പ്രാടത്ത് ജാനകിയും ചുരുക്കം ചിലരുമാണ്. പലര്‍ക്കും അങ്ങനെയൊരു സമരം നടന്നോയെന്ന് പോലും ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്തത് പോലെ. ഞങ്ങള്‍ വയല്‍ക്കിളികളെ തേടി ഒരു വട്ടം കൂടി കീഴാറ്റൂരിലെത്തുമ്പോള്‍ സമരഭൂമിയായിരുന്ന വയലിന് കുറുകെ ടിപ്പറുകള്‍ ചീറിപ്പാഞ്ഞ് പോവുമ്പോഴുള്ള പൊടിപടലം തടയാന്‍ വീടിന്റെ അതിര്‍ത്തിയില്‍ വലിയ തുണികെട്ടി മറച്ച് ഉണങ്ങിയ അടക്ക തൊലിയുരിച്ച് മാറ്റുന്നതിലെ തിരക്കിലായിരുന്നു നമ്പ്രാടത്ത് ജാനകി. അന്നത്തെ സമരനേതാക്കളില്‍ പ്രമുഖനായ സുരേഷ് കീഴാറ്റൂര്‍ ഇന്ന് ചെങ്കൊടിക്ക് പുറകെയായി. മറ്റ് ചിലരെ അധികാരികള്‍ മിണ്ടാതാക്കി. വയല്‍കിളികള്‍ സി.പി.എം കിളികളായെന്നും വയല്‍കിളികളുടെ ചിറകരിഞ്ഞെന്നും പൊതുമധ്യമത്തില്‍ നേതാക്കള്‍ സമയം കിട്ടുമ്പോഴൊക്കെ ആക്ഷേപിക്കുമ്പോള്‍ നമ്പ്രാടത്ത് ജാനകി വീണ്ടും സംസാരിച്ച് തുടങ്ങുകയാണ്.

Keezhattoor

വയല്‍ക്കിളികള്‍ ആരും സി.പി.എം ആയിട്ടില്ലെന്ന് പറയുന്നു നമ്പ്രാടത്ത് ജാനകി. അവര്‍ക്ക് അതിന് പറ്റുകയുമില്ല. പക്ഷേ, അന്ന് വയല്‍കിളികള്‍ എന്താണോ പൊതുജനങ്ങളോട് പറഞ്ഞത് അത് തന്നെയാണ് നിങ്ങളുടെ കണ്‍മുന്നില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഒരു നാടിനെ രണ്ടായി മുറിച്ചിട്ടു. ഈ നാട്ടിലെ കുടിവെള്ളത്തെ ബാധിക്കില്ലെന്ന് വാദിച്ചവര്‍ തൊട്ടപ്പുറത്ത അമ്പലക്കുളത്തെ വെളളത്തിനടുത്ത് ഒന്ന് വരണം. കറുത്ത് പാടകെട്ടിയ വെള്ളം കാണാം. സമീപത്തെ വീട്ടുകാരുടെ കിണറുകളിലേക്കും നോക്കണം. ബൈപ്പാസ് പലരേയും ഇപ്പോള്‍ തന്നെ രോഗികളാക്കിയിട്ടുണ്ട്. പക്ഷേ, ആരുമാരും പുറത്ത് പറയുന്നില്ല. പുറത്ത് പറഞ്ഞാല്‍ അല്ലെങ്കില്‍ ബൈപ്പാസിനെതിരേ ഇനിയൊരു ശബ്ദമുയര്‍ന്നാല്‍ അവര്‍ക്കിവിടെ ജീവിക്കാന്‍ കഴിയില്ലെന്ന കൃത്യമായ സന്ദേശം നല്‍കിയിട്ടുണ്ട് രാഷ്ട്രീയ നേതൃത്വം. അതുകൊണ്ട് ജനങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടിട്ടില്ലെന്ന് നടിക്കുകയാണെന്ന് പറയുന്നു അന്നത്ത പ്രായം തോല്‍ക്കാത്ത സമരവീര്യം.

Janaki

വയല്‍കിളികള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. തോറ്റോടിയതുമല്ല. പക്ഷേ, ചിലര്‍ പിന്നില്‍ നിന്ന് കുത്തി. കൂട്ടത്തില്‍ നിന്നുതന്നെ കാലുവാരല്‍ ഉണ്ടായി. പുറത്ത് നിന്നുള്ളവരെ നമുക്ക് മനസ്സിലാക്കാം. പക്ഷേ ഉള്ളില്‍ നിന്ന് തന്നെ കുത്തല്‍ വരുമ്പോള്‍ അതിനെ അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് മാത്രമായിരുന്നു ഞങ്ങള്‍ക്ക് പറ്റിയ തോല്‍വി. പക്ഷേ പിന്നില്‍ നിന്ന് കുത്തിയവര്‍ക്കെല്ലാം ഈ വയലിനെ നെറുകെ കീറി മുറിച്ചിട്ട് പരിസ്ഥിതിയെ കൊന്നൊടുക്കുന്നത് കാണുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്. പക്ഷേ ആരും മിണ്ടുന്നില്ല. അന്ന് ആധാരം വിട്ട് കൊടുക്കാത്തവരോട് ബന്ധപ്പെട്ടവര്‍ പറഞ്ഞത് തൂണിന് മുകളിലൂടെയായിരിക്കും റോഡ് പോവുകയെന്നാണ്. എന്നിട്ട് തൂണിന് മുകളിലൂടെ റോഡ് പോവുന്നതാണോ നിങ്ങള്‍ കാണുന്നത്. വയലില്‍ നിന്ന് ചെളിയെടുത്ത് കൊണ്ടുപോവില്ലെന്നാണ് പറഞ്ഞുകൊണ്ടിരിന്നത്. എന്നിട്ട് ചെളിയും വണ്ടിയും ജനങ്ങളുടെ മൂക്കിന് മുന്നിലൂടെ പോയിട്ടും ആര്‍ക്കും മിണ്ടാട്ടമില്ല. അന്ന് പരിസ്ഥിതിക്കും വയലിനും വേണ്ടി വാദിച്ചവരെയെല്ലാം പലരും വിലയ്ക്ക് വാങ്ങി. പി.ജയരാജന്‍ നേരിട്ട് വിളിച്ച് വരുത്തിയാണ് ചിലരെ അടര്‍ത്തി മാറ്റിയത്. അന്ന് വയലിനും പരിസ്ഥിതിക്കും വേണ്ടി പോരാടിയവരെല്ലാം ഇന്ന് കെ.റെയിലിന് വേണ്ടി വാദിച്ചു നടക്കുകയാണ്.

Keezhattoor

കീഴാറ്റൂര്‍ വയലില്‍ കൃഷിയില്ലെന്നും തരിശ് ഭൂമിയാണെന്നുമാണ് മറ്റു ചിലര്‍ പറഞ്ഞ് പരത്തിയത്. പക്ഷേ എന്റെ വീടിന് അകത്ത് നോക്കൂ. കഴിഞ്ഞ തവണ കൊയ്ത നെല്ലിന്റെ ബാക്കി ഇപ്പോഴുമുണ്ട്. ഈ നാട്ടിലെ പച്ചക്കറി കൃഷിയും നെല്‍കൃഷിയും കുടിവെള്ളവുമെല്ലാം ഈ വയലിനെ കേന്ദ്രീകരിച്ച് കൊണ്ടു തന്നെയായിയിരുന്നു. എന്നാല്‍ ബൈപ്പാസ് പണി ആരംഭിച്ചതോടെ പലര്‍ക്കും വയലില്‍ ഇറങ്ങാന്‍ പറ്റാതായി. നീരുറവകള്‍ വറ്റിത്തുടങ്ങി. മഴക്കാലത്ത് ഇവിടെ വന്നവര്‍ക്കറിയാം, നോക്കത്താ ദൂരത്ത് പുഴപോലെ വെള്ളം നിറഞ്ഞ കീഴാറ്റൂര്‍ വയലിനെ അത്ര പെട്ടെന്ന് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഇതില്‍ മണ്ണിട്ട് നികത്തി വയലിന്റെ സ്വാഭാവികത മാറ്റിയതോടെ വലിയൊരു ദുരുന്തത്തെ മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ് ഓരോരുത്തരും ഇവിടെ കഴിഞ്ഞുകൂടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented